മതേതരത്വവും മതനിരപേക്ഷതയും പരിരക്ഷിച്ച് ഭാരതത്തിന്റെ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്യ്രവും നാനാത്വത്തില്‍ ഏകത്വവും നിലനിര്‍ത്താന്‍ സര്‍ക്കാന്‍ മുന്‍കൈ എടുക്കുണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഡല്‍ഹിയില്‍ പള്ളി കത്തിനശിക്കാന്‍ ഇടയായതും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്നറിയുന്നതും ഖേദകരമാണ് മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാതെ ഏവരും സഹകരിച്ച് പരിഹരിക്കണമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ ഡോ.ജോണ്‍സ് അബ്രഹാം കോനാട്ട്,ഡോ. ജോര്‍ജ്ജ് ജോസഫ്, ഫാ ജോണ്‍ ശങ്കരത്തില്‍, എ .കെ .ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
കോട്ടയം പ്രസ്സ് ക്ലബിലെ പത്രപ്രവര്‍ത്തകര്‍ പരിശുദ്ധ ബാവായോടൊപ്പം !
No comments:
Post a Comment