Saturday, December 13, 2014

'സന്മനസ്സുള്ള മൃഗങ്ങള്‍ക്കും സ്വര്‍ഗം കിട്ടും' പോപ്പിന്റെ പുതിയ പ്രസ്തവനയും ചര്‍ച്ചയാവുന്നു

'കളിക്കൂട്ടുകാരനായ' പട്ടികുട്ടി ചത്തതില്‍ ദുഃഖിച്ച ഒരു കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടാണ് മാര്‍പാപ്പ മൃഗങ്ങള്‍ക്കും സ്വര്‍ഗപ്രപ്തി സാധ്യമാണെന്ന കാര്യം പറഞ്ഞത്.




ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവ സഭയുടെ പരമ്പരാഗത ധാരണകളില്‍ പലതും തിരുത്തികൊണ്ടിരിക്കുകയാണ്. അവസാനം പ്രപഞ്ചത്തിന്റെ സൃഷ്ടിക്കുപിന്നില്‍ മഹാ വിസ്‌ഫോടനത്തിന്റെ പങ്കുപോലും പോപ്പ് അംഗീകരിച്ചു.  അതുകൊണ്ടും നിര്‍ത്തുന്ന മട്ടില്ല. പുതുതായി പറഞ്ഞത് മൃഗങ്ങളെക്കുറിച്ചാണ്. വെറുതെ പറയുക മാത്രമല്ല,. ദൈവത്തിന്റെ സൃഷ്ടിയാണ് മൃഗങ്ങളെന്നും അതുകൊണ്ട് തന്നെ അവയ്ക്കും സ്വര്‍ഗം പ്രാപ്തമാണെന്നുമാണ് പോപ്പിന്റെ ഒടുവിലത്തെ പ്രസ്താവന.
'കളിക്കൂട്ടുകാരനായ' പട്ടികുട്ടി ചത്തതില്‍ ദുഃഖിച്ച ഒരു കുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ടാണ് മാര്‍പാപ്പ മൃഗങ്ങള്‍ക്കും സ്വര്‍ഗപ്രപ്തി സാധ്യമാണെന്ന കാര്യം പറഞ്ഞത്. മൃഗങ്ങള്‍ക്കും ആത്മാവുണ്ടെന്ന ചര്‍ച്ചകളിലേക്കാണ് വിശ്വാസികളെ കൊണ്ടുപോകുന്നതെന്നാണ് പോപ്പിന്റെ  പുതിയ പ്രസ്താവനകളെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.

Source

No comments: