Saturday, December 13, 2014

നിലയ്ക്കല്‍ ഭദ്രാസന കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു




മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2015 ജനുവരി 8 മുതല്‍ 11 വരെ ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടത്തുന്ന കണ്‍വന്‍ഷന്റെ മുഖ്യചിന്താവിഷയം “ക്രിസ്തു സകലവും പുതുതാക്കുന്നു” (വെളിപാട് : 21 :5) എന്നതാണ്. വിവിധ ദിവസങ്ങളിലായി ഗാനശുശ്രൂഷ, കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥ, വൈദിക സമ്മേളനം, സണ്ടേസ്കൂള്‍ ബാലസംഗമം, സുവിശേഷയോഗ സമ്മേളനം, വനിതാസമാജം സമ്മേളനം മുതലായവ ഉണ്ടായിരിക്കുന്നതാണ്. ജനുവരി 8-ാം തീയതി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താാസിയോസ് മെത്രാപ്പോലീത്ത, യു.കെ-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, റവ.ഫാ.സജി അമയില്‍, റവ.ഫാ.എം.ഡി.വര്‍ഗീസ്, റവ.ഫാ.മോഹന്‍ ജോസഫ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ വചപ്രഘോഷണം നടത്തുന്നതാണ്. സമാപന ദിവസമായ ജനുവരി 11-് ഞായറാഴ്ച ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബായ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതും കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുന്നതുമാണ്. റവ.ഫാ.ഷൈജു കുര്യന്‍ (ജനറല്‍ കണ്‍വീര്‍), റവ.ഫാ.ജോജി മാത്യു, റവ.ഫാ.എബി വര്‍ഗീസ്, ഡോ.എബ്രഹാം ഫിലിപ്പ്, ശ്രീ.കെ.എ.എബ്രഹാം, അഡ്വ.അില്‍ വര്‍ഗീസ്, ശ്രീ.ജേക്കബ് മാത്യു എന്നിവര്‍ കണ്‍വീര്‍മാരായി വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.

No comments: